മോഷണത്തിൽ ഞെട്ടി നായ്ക്കട്ടി

മോഷ്​ടാവ് എത്തിയത് വ്യക്തമായ ആസൂത്രണത്തോടെയെന്ന്​ പൊലീസ്​ നിഗമനം സുൽത്താൻ ബത്തേരി: വീട്ടുകാർ പുറത്തുപോയ സമയം നടന്ന മോഷണത്തിൽ 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നത് നായ്ക്കട്ടി പ്രദേശത്തെ ഞെട്ടിച്ചു. വീട്ടിൽ ആളില്ലാത്ത അവസരം നോക്കി ചിത്രാലയക്കര മാളപ്പുരയിൽ സലാമിൻെറ വീട്ടിൽ മോഷ്​ടാവ് എത്തിയത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന്​ പൊലീസ്​ കരുതുന്നു. നാട്ടുകാരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. സലാമിൻെറ ബന്ധുവീട് നായ്ക്കട്ടിയിൽ നിന്ന്​ ഒന്നര കിലോമീറ്റർ മാറി നിരപ്പത്താണ്. ഭാര്യയും മക്കളും അവിടെ പോയ തക്കം നോക്കിയാണ് മോഷ്​ടാവ് എത്തിയത്​. സലാം അപ്പോൾ കർണാടകയിലായിരുന്നു. കിടപ്പു മുറിയിലെ കട്ടിലിനോടനുബന്ധിച്ചുള്ള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ്​ പറഞ്ഞു. വീട്ടുകാർ ഇല്ലാത്ത സമയം മോഷ്​ടാവ്​ എത്തിയതും വൻ മോഷണം നടത്തി രക്ഷപ്പെട്ടതും നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്​. വ്യക്​തമായ ധാരണയോടെയാണ്​ മോഷ്​ടാക്കൾ എത്തിയതെന്ന്​ സംശയമുണ്ട്​. MONWDL നായ്ക്കട്ടിയിൽ മോഷണം നടന്ന വീട് ------ റെയിൽ പാത, ദേശീയപാത; മുന്നണികൾ നിലപാട്​ വ്യക്തമാക്കണം സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ് - നിലമ്പൂർ ​െറയിൽപാത, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം എന്നിവയിൽ വിവിധ മുന്നണികളും രാഷ്​ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് നീലഗിരി വയനാട് എൻ.എച്ച്​ ആൻഡ്​​ ​െറയിൽവേ ആക്​​ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിൽ ഏറ്റവും അധികം ജനകീയ സമരങ്ങൾ നടന്നത് ഈ വിഷയങ്ങളിലാണ്. നഞ്ചൻഗോഡ് - നിലമ്പൂർ ​െറയിൽ പാത നടപടികൾ പുനരാരംഭിക്കാനും രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനും വ്യക്തമായ കർമപദ്ധതി ജനങ്ങളുടെ മുമ്പാകെ വെക്കാൻ മുന്നണികൾ തയാറാകണം. സാമ്പത്തികമായി തകർന്നു കഴിഞ്ഞ വയനാടി​ൻെറ പുനരുജ്ജീവനത്തിന് രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കലും നഞ്ചൻ ഗോഡ് - സുൽത്താൻ ബത്തേരി-നിലമ്പൂർ ​െറയിൽ പാതയും അത്യാവശ്യമാണ്. ആക്​​ഷൻ കമ്മിറ്റിയും യുവജനങ്ങളുമടക്കം നടത്തിയ ജനകീയസമരങ്ങൾ പാഴാവാൻ അനുവദിക്കരുത്. രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ് നിലമ്പൂർ ​െറയിൽവേ വിഷയങ്ങളിൽ നിലപാടുകൾ ജനങ്ങളോട് പറയാനും ഇപ്പോഴത്തെ തടസ്സങ്ങൾ പരിഹരിക്കാനുമുള്ള മാർഗങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും എല്ലാ മുന്നണികളും തയാറാകണമെന്നും ആക്​ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി. എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, ജോസ് കപ്യാരുമല, റസാഖ് ചോലക്കൽ, ഐസൺ ജോസ്, ഇ.പി. മുഹമ്മദാലി, എൽദോ, ജോസ് തണ്ണിക്കോട്, അബു ചുള്ളിയോട്, മാത്യു ജോർജ് എന്നിവർ സംസാരിച്ചു. ---- പി.ജി സീറ്റ് ഒഴിവ് മാനന്തവാടി: ഗവ. കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എ ഡെവലപ്‌മൻെറ്​ ഇക്കണോമിക്‌സ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ 2 സീറ്റും, എം.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ മൂന്ന് സീറ്റും, ഒന്നാം വര്‍ഷ എം.കോം കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റും എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റും, ഒന്നാം വര്‍ഷ എം.എസ്​സി ഇലക്ട്രോണിക്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റും, എസ്.ടി വിഭാഗത്തില്‍ രണ്ടു സീറ്റും ഒഴിവുണ്ട്. പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രണ്ടിന് വൈകുന്നേരം മൂന്നിന് മുമ്പായി കോളജില്‍ ഹാജരാകണം. എസ്.ടി വിദ്യാർഥികളുടെ അഭാവത്തില്‍ എസ്.സി വിഭാഗത്തെയും എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. ഫോണ്‍: 6282763536. --- സ്പെഷൽ ബാലറ്റ് പേപ്പറുകൾ കൈമാറി മേപ്പാടി: ഗവ. പ്രസിൽ അച്ചടിച്ച സ്പെഷൽ ബാലറ്റ് പേപ്പറുകൾ, തെരഞ്ഞെടുപ്പ് അധികാരികൾക്ക് കൈമാറി. കോവിഡ് ബാധിതർക്കുള്ള സ്പെഷൽ ബാലറ്റ് പേപ്പറുകൾ, പോസ്​റ്റൽ ബാലറ്റ് പേപ്പറുകൾ എന്നിവയാണ് പ്രസ്​ അധികാരികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ജില്ലയിലെ 566 വാർഡുകളിലേക്കായി 1,11,320 സ്പെഷൽ ബാലറ്റ് പേപ്പറുകളുടെ പ്രിൻറിങ് ജോലിയാണ് നിശ്ചിത സമയത്തിനുള്ളിൽത്തന്നെ മേപ്പാടി ഗവ. പ്രസിൽ പൂർത്തിയാക്കിയത്. ഇവിടെത്തന്നെ അച്ചടിച്ചതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുമായ 2,50,000 വിവിധ ഫോറങ്ങൾ ഇതിനകം ജില്ല കലക്​ടറേറ്റിൽ എത്തിച്ച് കൊടുത്തിട്ടുമുണ്ട്. ഫോറം 16,19 എ,19 ബി, 19 സി, 19ഡി എന്നീ ഫോറങ്ങളാണ് ഇവിടെ അച്ചടിച്ചത്. രാത്രിയും പകലും ജോലി ചെയ്താണ് പ്രിൻറിങ്​ ജോലികൾ പൂർത്തീകരിച്ചതെന്ന് പ്രസ്​ അധികൃതർ പറഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ് ആദ്യം കൈമാറിയത്. റിട്ടേണിങ് ഓഫിസർ നിഥിൽ ലക്ഷ്മണൻ, അസി. റിട്ടേണിങ്​ ഓഫിസർ കെ.എൻ. രമേശ് എന്നിവർ ഗവ. പ്രസ്​ ഡെപ്യൂട്ടി സൂപ്രണ്ട് (ഇൻ ചാർജ് ) പി.കെ. കോമളവല്ലിയിൽ നിന്ന് ബാലറ്റ് പേപ്പറുകൾ ഏറ്റുവാങ്ങി. MONWDL 10 മേപ്പാടി പഞ്ചായത്തിലേക്കുള്ള സ്പെഷൽ ബാലറ്റ് പേപ്പറുകൾ ഗവ. പ്രസ്​ ഡെപ്യൂട്ടി സൂപ്രണ്ട്‌ പി.കെ. കോമളവല്ലിയിൽ നിന്ന് റിട്ടേണിങ്​ ഓഫിസർ നിഥിൽ ലക്ഷ്മണൻ ഏറ്റുവാങ്ങുന്നു. -- മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ജില്ലയില്‍ കല്‍പറ്റ: കെ.പി.സിസി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൊവ്വാഴ്​ച ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 10 ന്​ മൂപ്പൈനാടും, 11ന്​ നെന്മേനിയിലും, ഉച്ചക്ക് 12 മണിക്ക് കേണിച്ചിറയിലും, ഒരു മണിക്ക് എടവകയിലും, വൈകുന്നേരം മൂന്നിന്​ തൊണ്ടര്‍നാടും തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കും. ഡിസംബര്‍ മൂന്നിന് വ്യാഴാഴ്ച മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ ജില്ലയിലെത്തും. രാവിലെ 10ന് മേപ്പാടി, 11ന് മുട്ടില്‍, 12.30ന് എടവക, രണ്ട് മണിക്ക് കാട്ടിക്കുളം, മൂന്നിന് മുള്ളന്‍കൊല്ലി, വൈകീട്ട് അഞ്ചിന് മൂലങ്കാവ്, ആറ് മണിക്ക് അമ്പലവയല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. കെ.സി. വേണുഗോപാല്‍ എം.പി ഏഴിന് ജില്ലയിലെത്തും. രാവിലെ 10ന് വൈത്തിരി, 11ന് വെണ്ണിയോട്, രണ്ടു മണിക്ക് മണല്‍വയല്‍, വൈകീട്ട് നാലിന് പുല്‍പള്ളി, 6.30ന് വെണ്‍മണി എന്നിവിടങ്ങളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ------- സീറ്റ് ഒഴിവ് മീനങ്ങാടി: മീനങ്ങാടി സൻെറ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയ്നിങ് കോളജിൽ ബി.എഡ് ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഇ.ടി.ബി - 1, ഒ.ബി.എച്ച് - 1, സോഷ്യൽ സയൻസ് വിഭാഗത്തിൽ ഓപൺ- 1 എന്നിങ്ങനെ ഒഴിവുണ്ട്. യൂനിവേഴ്സിറ്റി വെയ്റ്റിങ്​ ലിസ്​റ്റിൽ ഉൾപ്പെട്ടവർ കോളജുമായി ബന്ധപ്പെടണം. ഫോൺ 9495176206, 04936 247301.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.