കോവിഡ്​: തിരുനെല്ലി പഞ്ചായത്ത് ഓഫിസ്​ അടച്ചു

തിരുനെല്ലി: ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരന് കോവിഡ് പോസിറ്റിവ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫിസ്​ ഡിസംബർ ഒന്നു മുതൽ ഇനിയൊരറിയിപ്പ്​ ഉണ്ടാകുന്നതു​വരെ തുറന്നു പ്രവർത്തിക്കില്ലെന്ന്​ സെക്രട്ടറി അറിയിച്ചു. സർക്കാറും സി.പി.എമ്മും അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു - ചെന്നിത്തല മാനന്തവാടി: എൽ.ഡി.എഫ് സർക്കാറും സി.പി.എമ്മും അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനന്തവാടി പാറക്കൽ ഓഡിറ്റോറിയത്തിൽ നഗരസഭ യു.ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തിലടക്കം ആദ്യ ഘട്ടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ എതിർക്കുന്നത് അന്വേഷണം അദ്ദേഹത്തിലേക്കെത്തുമെന്ന് കണ്ടത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് കേൾക്കാനാവും. ഭരണ സംവിധാനങ്ങൾ താളം തെറ്റിയിരിക്കുകയാണ്​. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തകിടം മറിഞ്ഞതായി ചെന്നിത്തല കുറ്റപ്പെടുത്തി. അഡ്വ. എൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ, പി. കെ. ജയലക്ഷ്മി, പടയൻ മുഹമ്മദ്, കെ. സി. റോസക്കുട്ടി ടീച്ചർ, പി. വി. ബാലചന്ദ്രൻ, കെ. കെ. അബ്രഹാം, എ. പ്രഭാകരൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. MONWDL4 മാനന്തവാടിയിൽ നഗരസഭ യു. ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു -------------- എ.എ. അഗസ്​റ്റിൻ വിരമിച്ചു മാനന്തവാടി: കേരള ഗ്രാമീണ ബാങ്കിലെ സീനിയർ മാനേജറും മാന്തവാടി സ്വദേശിയുമായ എ.എ. അഗസ്​റ്റിൻ സർവിസിൽ നിന്ന്​ വിരമിച്ചു. 36 വർഷത്തെ സേവനമുണ്ട്​. വയനാട്ടിൽ ബാങ്കിങ്​ ജനകീയമാക്കുന്നതിനും സാധാരണക്കാർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനും അഗസ്​റ്റിൻ നടത്തിയ പരിശ്രമങ്ങൾ ഈ മേഖലയിൽ ശ്രദ്ധേയമായിരുന്നു. കൊട്ടിയൂരിൽ 1985 ൽ സർവിസ് തുടങ്ങിയ അദ്ദേഹം വയനാട്ടിൽ കെല്ലൂർ, കല്ലോടി, മാനന്തവാടി, കാട്ടിക്കുളം, വെള്ളമുണ്ട, ബ്രാഞ്ചുകളിലും പിന്നിട് കൽപറ്റ റീജനൽ ഒാഫിസിലും, കൂടാതെ കോട്ടയം കാഞ്ഞിരപ്പള്ളിയിലും, കണ്ണർ ജില്ലയിലെ ഇരിട്ടി, അങ്ങാടിക്കടവ് ബ്രാഞ്ചുകളിലും പ്രവർത്തിച്ചിട്ടുണ്ട്​. കേരള ഗ്രാമീണ ബാങ്കി​ൻെറ കണ്ണൂർ റീജനൽ ഒാഫിസിൽ നിന്നാണ് വിരമിക്കുന്നത്. ഭാര്യ: കണ്ണൂർ എ.ഡി.എം ഇ.പി. മേഴ്സി. മക്കൾ: അരുൺ അഗസ്​റ്റിൻ (ദുബൈ), ആരതി അഗസ്​റ്റിൻ (എസ്.സി ബംഗളൂരു). മരുമകൻ: ജോബ്സൺ (അറ്റ്കിൻസ് ബംഗളൂരു). MONWDL 5 എ.എ. അഗസ്​റ്റിൻ --------- ക്വിസ്മത്സര വിജയികൾ കൽപറ്റ: ദേശീയ അപസ്മാര ദിനത്തോടനുബന്ധിച്ച്​ ജെ.സി.ഐ കൽപറ്റയും ആസ്​റ്റർ വയനാട് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു. ജെ.സി.ഐ പ്രസിഡൻറ്​ കെ. സുരേഷ്, ഡോ. സച്ചിൻ സുരേഷ്, ഡീൻ ഡോ. ഗോപകുമാർ കർത്ത, ഡോ. മനോജ്‌ നാരായണൻ എന്നിവർ​ സമ്മാനങ്ങൾ വിതരണം ചെയ്തു​. കെ.വി. വിനീത്, ഡോ. ഷാനവാസ് പള്ളിയാൽ, ടി.എൻ. ശ്രീജിത്ത്‌, കെ. രഞ്ജിത്ത്, അരുൺ മത്തിയാസ് എന്നിവർ സംസാരിച്ചു. വിജയികൾ. ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനങ്ങൾ: എൽ. പി. വിഭാഗം: 1. സായികൃഷ്ണ അജിത് (മാനന്തവാടി ), 2. കെ. ബി ശിവദർശ്, 3. ജോയൽ ജോസഫ് (സുൽത്താൻ ബത്തേരി ). യു പി വിഭാഗം: 1. ഇവാ മരിയ (സുൽത്താൻ ബത്തേരി), 2. അലൻ സി. അനീഷ് (മീനങ്ങാടി ), 3. നീരജ് കൃഷ്ണ (സുൽത്താൻ ബത്തേരി ). ഹൈസ്‌കൂൾ വിഭാഗം: 1- പി. ഹിബ ഫാത്തിമ, 2. -ഇ. കെ. മുഹമ്മദ്‌ റെയിസ് (പടിഞ്ഞാറത്തറ), 3. കെ.ജെ നന്ദ കിഷോർ (സുൽത്താൻ ബത്തേരി ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.