എമറാൾഡ് ലോറൻസിൽ ഉരുൾപൊട്ടൽ

മൂന്നു ഡാമുകളുടെ ഷട്ടർ തുറന്നു ഗൂഡല്ലൂർ: കനത്ത മഴ പെയ്യുന്ന കുന്ത താലൂക്കിലെ ​ലോറൻസ് ഭാഗത്ത് ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. ജനവാസം കുറഞ്ഞ ഭാഗമായതിനാൽ ആളപായമില്ല. തേയിലച്ചെടികൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ പച്ചക്കറികൃഷി വ്യാപകമായി നശിച്ചു. ശക്തമായ മഴ പെയ്യുന്നതിനാൽ കുന്ത, എമറാൾഡ്, അവലാഞ്ചി ഡാമുകൾ തുറന്നു. എമറാൾഡ്, ടക്കർ, ബാബനഗർ, എമറാൾഡ് ബസാർ, ലോറൻസ് ഉൾപ്പെടെ താഴ്വാര മേഖലയിൽ കൃഷി ചെയ്തവർക്കും കന്നുകാലികളെ മേയ്ക്കുന്നവർക്കും പൊതുജനങ്ങൾക്കും ജില്ല ഭരണകൂടവും വൈദ്യുതി അധികൃതരും മുന്നറിയിപ്പ്​ നൽകി. ........ GDR EMARALD: എമറാൾഡ് ലോറൻസിൽ ഉണ്ടായ ഉരുൾപൊട്ടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.