തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ: മുഖ്യമന്ത്രി പ്രതികരിച്ചില്ല

ഗൂഡല്ലൂർ: ഒരുവർഷം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നീലഗിരി കുന്നൂരിൽ എത്തിയ സ്റ്റാലിൻ നൽകിയ വാഗ്ദാനങ്ങൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കവെ, പൊതുപരിപാടിയിൽ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഐ.ടി പാർക്ക് കൊണ്ടുവരും,ചേരമ്പാടി ടാൻടീയിൽ ഗവ.ഹോസ്പിറ്റൽ സ്ഥാപിക്കും, മൂന്നുവർഷം ജോലി ചെയ്ത തൊഴിലാളികളെ സ്ഥിരപ്പെടുത്തും,പോളിടെക്നിക് കൊണ്ടുവരും,കുന്നൂരിൽ ആർട്സ് കോളജ് സ്ഥാപിക്കും,തോട്ടം തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ഉറപ്പു വരുത്തും,പച്ചത്തേയിലക്ക് തറവില നിശ്ചയിക്കും,മാസ്റ്റർപ്ലാനിൽ ഇളവു വരുത്തും, ടൂറിസം വികസനത്തിന് ഊന്നൽ നൽകും, ഗൂഡല്ലൂരിലെ സെക്ഷൻ 17 ഭൂമി സംബന്ധിച്ച് ഇളവു നൽകി വൈദ്യുതി നൽകും ഉൾപ്പെടെയുള്ളവയാണ് വാഗ്ദാനം നൽകിയത്. ഈ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിലേതെങ്കിലുമൊന്ന് അദ്ദേഹം നടപ്പാക്കുമോ എന്ന ടാഗോട് കൂടിയാണ് പ്രതിപക്ഷ പാർട്ടി നേതാക്കളടക്കമുള്ളവർ വിഡിയോ പ്രചരിപ്പിക്കുന്നത്. ഗൂഡല്ലൂർ ഭൂമി സംബന്ധിച്ച വിവരങ്ങൾ ചെന്നൈയിൽ പോയി പിന്നീട് തീരുമാനിക്കുമെന്നുമെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. വീടുകൾക്ക് വൈദ്യുതി നൽകുമെന്ന പ്രഖ്യാപനം ഏറെ കാതോർത്തിരുന്ന ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലുള്ളവർക്ക് നിരാശയാണ് നൽകിയത്. ഡി.എം.കെ സർക്കാർ അധികാരത്തിൽ വന്നാൽ വീടിന് വൈദ്യുതി നൽകുമെന്ന് സ്കൂൾ കുട്ടിയുടെ ചോദ്യത്തിന് നൽകിയ ഉറപ്പു മുഖ്യമന്ത്രിയായി ഒരുവർഷമായിട്ടും പാലിക്കപ്പെട്ടില്ല എന്ന ആരോപണവും പ്രചരിപ്പിക്കുന്നു. GDR VIDEO:ഒരു വർഷം മുമ്പ് കുന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.