രാജീവ്​ ഗാന്ധിയെ അനുസ്മരിച്ചു

കല്‍പറ്റ: ഇന്ത്യയെ വിവര സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കാന്‍ സ്വപ്നം കണ്ട മികച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ എന്‍.ഡി. അപ്പച്ചന്‍. ജില്ല കോണ്‍ഗ്രസ് ഓഫിസില്‍ നടത്തിയ ജില്ലതല രാജീവ് ഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. ആലി, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചന്‍, ബിനു തോമസ്, പി. ശോഭനകുമാരി, ജി. വിജയമ്മ, സംഷാദ് മരക്കാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഇ.വി. അബ്രഹാം, ആര്‍. രാജന്‍, ഷേര്‍ലി സെബാസ്റ്റ്യന്‍, ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി തീവ്രവാദവിരുദ്ധ ദിനമായി ആചരിച്ചു. ജി.എസ്. ഉമാശങ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്​തു. ഹനീഫ, പി.ടി. സന്തോഷ്, പി.ജെ. ഷൈജു, ബെന്‍സി ജേക്കബ്, ജെയിംസ് കുര്യന്‍, കെ.ജി. വേണു, കെ.എസ്​. പ്രജീഷ്, കെ.വി. മനേഷ്, സെന്‍ ജെ. എബ്രഹാം, എം.കെ. ബിന്ദു, കെ. പ്രമീള എന്നിവര്‍ സംസാരിച്ചു. കെ.പി.എസ്.ടി.എ വയനാട് വിദ്യാഭ്യാസ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ്. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ ജോസ് മാത്യു അധ്യക്ഷത വഹിച്ചു . എം.എം. ഉലഹന്നാന്‍, ടി.എന്‍. സജിന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, എം.വി. ബിനു എന്നിവര്‍ സംസാരിച്ചു. കോട്ടത്തറ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം വൈത്തിരി ബ്ലോക്ക്​ പ്രസിഡന്‍റ്​ മാണി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സിസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ. പോൾ, സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ, ഒ.ജെ. മാത്യു, സി.കെ. ഇബ്രാഹിം, തുരുത്തി ഇബ്രാഹിം, പി.എസ്​. മധു എന്നിവർ സംസാരിച്ചു. SATWDL6 ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ രാജീവ് ഗാന്ധി അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്‍റ്​ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു SATWDL7 എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജി.എസ്. ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു എം.എല്‍.എ ഫണ്ട് അനുവദിച്ചു സുൽത്താൻ ​ബത്തേരി: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടി ഇളയത്ത് കുറുമ കോളനി ദൈവപ്പുര നിർമാണ പ്രവൃത്തിക്ക് 6,00,000 രൂപ അനുവദിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ചീരാംകുന്ന് -ഗാന്ധിനഗര്‍ കനാല്‍ റോഡ് ടാറിങ്​ പ്രവൃത്തിക്ക് 7,00,000 രൂപയും ഭരണാനുമതി നല്‍കി ഉത്തരവായി. സ്വയം തൊഴില്‍ വായ്പ കൽപറ്റ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ മാനന്തവാടി ഉപജില്ല ഓഫിസില്‍നിന്ന്​ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മത ന്യൂനപക്ഷ (മുസ്​ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന) വിഭാഗത്തിൽപെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18- 55 പ്രായമുള്ളവരും ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമാകണം. കുടുംബ വാര്‍ഷികവരുമാനം ഒ.ബി.സിക്കാര്‍ക്ക് മൂന്ന്​ ലക്ഷം രൂപയില്‍ താഴെയും മതന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവര്‍ക്ക് ആറ്​ ലക്ഷം രൂപയില്‍ താഴെയുമാകണം. കുറഞ്ഞ പലിശ നിരക്ക് ആറ്​ ശതമാനം. വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ആറ്​ ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പക്ക് പലിശ സബ്‌സിഡിയും മൂലധന സബ്സിഡിയും അനുവദിക്കും. അപേക്ഷഫോറവും വിശദവിവരങ്ങള്‍ക്കും മാനന്തവാടി അംബേദ്കര്‍ റോഡില്‍ എം.വി.ജി. സണ്‍സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കവിഭാഗ വികസന കോര്‍പറേഷൻ മാനന്തവാടി ഉപജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 293015, 293055.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.