നെടുമങ്ങാട് എസ്.സി /എസ്.ടി കോടതി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്: ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് അനുവദിച്ച എസ്.സി, എസ്.ടി (പി.ഒ.എ ആക്ട്) സ്പെഷൽ കോടതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം ലഭ്യമാക്കുന്നതിന് സ്പെഷൽ കോടതി നിലവിൽവരുന്നതോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സബ് കോടതി, രണ്ട് മജിസ്ട്രേറ്റ് കോടതി, രണ്ട് മുനിസിഫ് കോടതി, ജില്ല കുടുംബ കോടതി, ജില്ല വനം കോടതി, പോക്സോ കോടതി എന്നിങ്ങനെ നിലവിൽ നെടുമങ്ങാട് പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒമ്പത് കോടതികളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കെട്ടിടത്തിലാണ് നിലവിൽ സ്പെഷൽ കോടതി പ്രവർത്തിക്കുക. ജില്ലയിലെ എസ്.സി, എസ്.റ്റി വിഭാഗങ്ങൾ വാദിയായോ പ്രതിയായോ ചേർക്കപ്പെട്ടിട്ടുള്ള മുഴുവൻ കേസുകളിലെയും വിചാരണ സ്പെഷൽ കോടതിയിലാകും നടക്കുക. അറുന്നൂറ്റിനാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.