പ്ലാ​സ്റ്റി​ക്​ കവറിൽ പൊ​തി​ഞ്ഞ് ഓ​ട​യി​ൽ

ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തിയ അ​സ്ഥി​കൂ​ടം

പൊലീസിനെ വട്ടംചുറ്റിച്ച് അസ്ഥികൂടം

വിഴിഞ്ഞം: തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് അധികൃതരെ വട്ടംകറക്കി. കോവളം ബൈപാസിൽ വിഴിഞ്ഞത്തിന് സമീപം മുക്കോല പാലത്തിന് അടിയിലായിരുന്നു അസ്ഥികൂടം.

മനുഷ്യന്റെ അസ്ഥികൂടം റോഡുവക്കിൽ കിടക്കുന്ന വിവരം വാഹനയാത്രക്കാർ വൈകീട്ട് മൂന്നോടെയാണ് വിഴിഞ്ഞം െപാലീസിൽ അറിയിച്ചത്. െപാലീസ് പരിശോധനക്കായി ഫോറൻസിക് വിഭാഗത്തെയും വിളിച്ച് വരുത്തി. പ്രാഥമിക പരിശോധനയിൽ തന്നെ അസ്ഥികൂടത്തെക്കുറിച്ച് സംശയമുണ്ടായി.

തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ ഡ്യൂപ്ലിേക്കറ്റെന്ന് തെളിഞ്ഞു. ഇതോടെ െപാലീസിന് ആശ്വാസമായി. ഷൂട്ടിങ്ങിനോ ശാസ്ത്രമേള പ്രദർശനത്തിനോ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്ന് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി പറഞ്ഞു.

Tags:    
News Summary - skeleton found-police is in confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.