തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശികളായ മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നീ മത്സ്യത്തൊഴിലാളികളെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിനിറങ്ങിയെങ്കിലും രാത്രിയോടെ ബോട്ടിന്‍റെ എൻജിൻ നിലച്ച് കടലിൽ ഒഴുകി നടന്നു. രാത്രി 12 ആയിട്ടും മടങ്ങിവരാതായതോടെ ബോട്ടുടമ സക്കീർ ഹുസൈൻ വിവരം തീരദേശ പൊലീസിനെ അറിയിച്ചു. പുലർച്ചയോടെ തമിഴ്നാട് സ്വദേശികൾ തങ്ങളുടെ ബോട്ട് ഉപയോഗിച്ച് തടഞ്ഞു നിർത്തി. തീരസംരക്ഷണ സേനയുടെ ബോട്ട് എത്തി മത്സ്യത്തൊഴിലാളികളെ തേങ്ങാപട്ടണത്തും ഉച്ചക്ക് 12 ഓടെ വിഴിഞ്ഞം തുറമുഖത്തും എത്തിക്കുകയായിരുന്നു. വിഴിഞ്ഞത്തെത്തിയ മത്സ്യത്തൊഴിലാളികളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടും തീരസംരക്ഷണസേന തേങ്ങാപട്ടണത്ത് കരക്കെത്തിച്ചിരുന്നു. തീരസംരക്ഷണ സേന അസിസ്റ്റൻറ് കമാൻഡൻറ് രമൺദീപ് സിങ്ങിന്‍റെ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - 3 Fishermen Rescued from sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.