Representational Image
തിരുവനന്തപുരം: കേരളീയം 2023ന്റെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു. പൊതുജനങ്ങള്‍ മൂന്നരമണിയോടെ പ്രധാനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.
ആദ്യമെത്തുന്നവര്‍ക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്താന്‍ വിവിധ പാര്‍ക്കിങ് സെന്ററുകളില്‍നിന്ന് ഓരോ പത്ത് മിനിറ്റിലും കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തും.
1. കവടിയാര്‍ - വെള്ളയമ്പലം - തൈക്കാട് - ബേക്കറി - സെന്‍ട്രല്‍ സ്റ്റേഡിയം
പാര്‍ക്കിങ് സ്ഥലങ്ങള്‍: സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, ഒബ്സര്‍വേറ്ററി ഹില്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം, വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ട്, വിമന്‍സ് കോളജ്
2.ജനറല്‍ ഹോസ്പിറ്റല്‍-യൂനിവേഴ്സിറ്റി ഓഫിസ് - അണ്ടർപാസ് - ബേക്കറി - സെന്‍ട്രല്‍ സ്റ്റേഡിയം. പാര്‍ക്കിങ് സ്ഥലങ്ങള്‍: സെന്റ് ജോസഫ് സ്കൂള്‍, ഹോളി ഏയ്ഞ്ചല്‍സ് സ്കൂള്‍, യൂനിവേഴ്സിറ്റി ഓഫിസ് പരിസരം.
3.തമ്പാനൂര്‍ - ആയുര്‍വേദ കോളജ് സെക്രട്ടേറിയറ്റ് മെയിന്‍ഗേറ്റ് -സെന്‍ട്രല്‍ സ്റ്റേഡിയം.
4. കിഴക്കേകോട്ട - സെക്രട്ടേറിയറ്റ് മെയിൻ ഹാള്‍ - സെന്‍ട്രല്‍ സ്റ്റേഡിയം. പാര്‍ക്കിങ് സ്ഥലങ്ങള്‍: ഗവ. ഫോര്‍ട്ട് ഹൈസ്കൂള്‍, അട്ടക്കുളങ്ങര സ്കൂള്‍, ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ട്
പനവിള, ഹൗസിങ് ബോര്‍ഡ് - പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും ആസാദ് ഗേറ്റ്, വൈ.എം.സി.എ പ്രസ് ക്ലബ് റോഡ് എന്നിവയിലൂടെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, കേരളീയം സംഘാടകരുടെ വാഹനങ്ങള്‍, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവ മാത്രമേ അനുവദിക്കൂ.
ഇവര്‍ക്കായി പനവിള - ഹൗസിങ് ബോര്‍ഡ് റോഡിലും സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്തുമായി പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിലും നോ പാര്‍ക്കിങ് സോണുകളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
പബ്ലിക് ഓഫിസ് ഗ്രൗണ്ട്, സംസ്കൃത കോളജ് പാളയം, ഗവണ്മെന്റ് മോഡല്‍ എച്ച്.എസ്.എസ് തൈക്കാട്, ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട് തമ്പാനൂര്‍, ഐരാണിമുട്ടം ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റല്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എന്‍.എല്‍ ഓഫിസ് കൈമനം, ഗിരിദീപം കണ്വെന്ഷന് സെന്റര്‍ നാലാഞ്ചിറ എന്നിവിടങ്ങളില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.