മണ്ണിടിച്ചില്‍; കിണര്‍ നികന്നു, വീടിന്റെ ജനാലച്ചില്ലുകളും പൊട്ടി

വെഞ്ഞാറമൂട്: മണ്ണിടിഞ്ഞ് വീണ് കിണര്‍ നികന്നു. വീടിന്റെ ജനാലച്ചില്ലുകളും പൊട്ടി. പേരുമല പണ്ടാരത്തോട് ഷാനു ഭവനില്‍ ഷായുടെ വീട്ടിലെ കിണറാണ് അടുത്ത പുരയിടത്തിലെ അന്‍പതടി ഉയരത്തിലുള്ള അതിരില്‍ നിന്നുമുള്ള മണ്ണിടിച്ചിലില്‍ മൂടിപ്പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ക്തമായ മഴയുണ്ടായിരുന്നു.

ഈ മഴയില്‍ കുതിര്‍ന്നിരുന്ന അടുത്ത പുരയിടത്തിലെ അതിരിന്റെ മേല്‍ പ്രതലത്തിലെ മണ്ണ് വലിയ അളവില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ കിണര്‍ മൂടിപ്പോയതോടൊപ്പം ജനാലച്ചില്ലുകളും പൊട്ടുകയാണുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മണ്ണിടിച്ചിലുണ്ടായപ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. പുറത്ത് പോയിരുന്ന വീട്ടൂകാര്‍ വൈകിട്ടോടെ തിരിച്ച് വന്നപ്പോഴാണ് വിവരമറിയുന്നത്. ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയായിരിക്കും സംഭവമെന്നാണ് അനുമാനം. പുതിയ കിണര്‍ നിര്‍മ്മി്ക്കുന്നതിനും ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനുമായി വന്‍ തുക വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

Tags:    
News Summary - Venjaramoodu Rain Causes Major Landslip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.