supply

വാമനപുരം ഡി.കെ. മുരളി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള നാല് വര്‍ഷത്തിനുള്ളില്‍ വാമനപുരം മണ്ഡലത്തില്‍ 800 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. മലയോര മേഖലയുൾപ്പെടെ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും എല്ലാ മേഖലയിലും വികസനത്തി​ൻെറ പുതു അധ്യായം രചിക്കാനായെന്നത് ആദ്യമായി നിയമസഭയിലെത്തിയ എം.എല്‍.എയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണ്. മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നത്​ ഗതാഗത​പ്രശ്​നങ്ങൾക്ക്​ കാരണമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും എം.എൽ.എ തുടക്കം മുതല്‍ ഊന്നല്‍ നൽകി. കിഫ്ബി വഴിയും മറ്റ് പദ്ധതികള്‍ വഴിയും 309 കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയത്. മലയോര ഹൈവേയുടെ ഭാഗമായ 25 കിലോമീറ്റര്‍ ദൂരത്തില്‍ 9.5 കിലോ മീറ്റര്‍ ദൂരം മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതി​ൻെറ നിര്‍മാണത്തിന്​ 159.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടൊപ്പം നിരവധി റോഡുകൾക്ക്​ തുക അനുവദിക്കുകയും അവയുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്​തു. റോഡുകള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്‌കൂളുകളുടെ നവീകരണത്തിനും ആധുനീകരണത്തിനുമായിരുന്നു. മണ്ഡലത്തിലെ ഏറക്കുറെ എല്ലാ സ്‌കൂളുകളുകളെയും ഹൈടെക് ആക്കി. ഒട്ടനവധി സ്‌കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. നാലുവർഷക്കാലയളവിൽ മണ്ഡലത്തിൽ നിരവധി സ്ഥാപനങ്ങളാണ്​ പുതുതായി ആരംഭിച്ചത്​ . വാമനപുരം പഞ്ചായത്തിലെ കളമച്ചലില്‍ ആരംഭിച്ച ഐ.ടി.ഐ, കല്ലറയില്‍ സ്ഥാപിച്ച കേരള യൂനിവേഴ്‌സിറ്റിയുടെ പുതിയ യു.ഐ.ടി തുടങ്ങിയവ എടുത്തുപറയേണ്ടതാണ്​ . ആരോഗ്യമേഖലയില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ്​ നാലുവര്‍ഷക്കാലയളവിലുണ്ടായത്​. നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മലയോരമേഖലയിലടക്കം ആരോഗ്യമേഖലയിൽ കാര്യമായ പുരോഗതി ഇക്കാലയളവിലുണ്ടായി. അന്തർദേശീയ ടൂറിസം കേന്ദ്രമായ പൊന്മുടി അടക്കം മണ്ഡലത്തിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനം സാധ്യമായി എന്നത്​ അഭിമാനാർഹമായ നേട്ടമാണ്​. ടൂറിസം മേഖലയിലെ റോഡുകളെല്ലാം നവീകരിച്ചു. അം​േബദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ ഒട്ടേറെ കോളനികള്‍ നവീകരിക്കാൻ സാധിച്ചത്​ ശ്രദ്ധേയമാണ്​. രാജ്യത്തിന്​ മാതൃകയായ ട്രൈബല്‍ എക്‌സ്‌ചേഞ്ചി​ൻെറ പുതിയ കെട്ടിട നിര്‍മാണം നടക്കുകയാണ്. അടിസ്ഥാനവികസനത്തിലൂന്നിയ എം.എൽ.എയുടെ ജനക്ഷേമ സമീപനം ഇന്ന്​ വാമനപുരത്തെ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ മണ്ഡലമാക്കി മാറ്റിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.