supplement 4

കനിവി​ൻെറ പെരുന്നാൾ ഒരുക്കി ഐരക്കുഴി ജമാഅത്ത് ഒാഡിറ്റോറിയം ഉപകാരപ്പെടാത്ത കെട്ടിടമല്ല രോഗാതുരകാലത്ത് സഹജീവികൾക്കായി വാതിൽതുറന്നിട്ട് കനിവി​ൻെറ പെരുന്നാൾ തീർക്കുകയാണ് ഐരക്കുഴി ജമാഅത്ത്. ആപത്ത് കാലത്ത് മനുഷ്യർക്ക്​ ഉപകാരപ്പെടാത്ത കെട്ടിടങ്ങൾ ഭൂമിക്ക് ഭാരമാണെന്ന്​ തിരിച്ചറിഞ്ഞാണ് ഐരക്കുഴി മുസ്​ലിം ജമാഅത്തി​ൻെറ എ.എം.ജെ ഓഡിറ്റോറിയം ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെ​ൻെറ്​ സെ​ൻററായി മാറുന്നത്​. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ കടയ്​ക്കൽ 'ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോൺ' ആയി. രോഗവ്യാപന സാധ്യതയുള്ളതിനാൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെ​ൻെറ്​ സെ​ൻറർ അടിയന്തരമായി സ്ഥാപിക്കാൻ നിർദേശം വരുന്നു. കടയ്ക്കൽ പഞ്ചായത്ത് പരിധിയിലെ കൺവെൻഷൻ സെ​ൻറർ, ഓഡിറ്റോറിയങ്ങൾ എന്നിവ പരിശോധിക്കുകയും ​ചെയ്യുന്നു. പ്രാദേശിക-ജില്ല ഭരണകൂടത്തി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും പരിശോധനയിൽ സൗകര്യപ്രദവും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നതുമായ കൺവെൻഷൻ സെ​ൻറർ ഏറ്റെടുക്കാൻ തയാറാകുന്നു. എന്നാൽ കെട്ടിടം വിട്ടുനൽകാൻ വിസ്സമ്മതിച്ച് ഉടമ ഹൈകോടതിയിൽ കേസ് രജിസ്​റ്റർ ചെയ്യുകയായിരുന്നു. കോടതി കേസ് പരിഗണിക്കുന്നതുവരെ കാത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലായി. പ്രതിസന്ധി ഘട്ടത്തിൽ ഉടമസ്ഥതയിൽ പള്ളിയോട് ചേർന്നുള്ള എ.എം.ജെ ഒാഡിറ്റോറിയം വിട്ടുനൽകാൻ ജമാഅത്ത് കമ്മിറ്റി തയാറാവുകയായിരുന്നു. സ്ഥാപനം വിട്ടുനൽകാൻ തയാറാണെന്ന് ജമാഅത്ത് ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡ​ൻറിനെ അറിയിച്ചു. കസേരകളും, സ്​റ്റെപ്പുകളുമടക്കം മാറ്റിയാണ് ഒാഡിറ്റോറിയം കോവിഡ് സെ​ൻററാക്കുന്നത്. പ്രതിസന്ധിഘട്ടത്തിൽ സഹജീവികൾക്ക്​ ഉപകാരപ്പെടാൻ എന്ത് മാറ്റത്തിനും ജമാഅത്ത് ഭാരവാഹികൾ തയാർ. നന്മയിൽ നാട്ടുകാർ മത്സരിച്ചു; ഒാഡിറ്റോറിയം കോവിഡ് ​സൻെററായി കോവിഡ് സെ​ൻററിലേക്കുള്ള അത്യാവശ്യ കാര്യങ്ങൾ നൽകാനും നാട് മത്സരിക്കുകയാണ്. കടയ്ക്കലിലെ വ്യാപാരികളായ കെ.എം. സ്​​റ്റോർ ഉടമ അബ്​ദുല്ലയും ബിസ്മില്ല ജ്വല്ലറി ഉടമ സാലിമരയ്ക്കാരും ചേർന്ന് ഒരുലക്ഷം രൂപ ചെലവഴിച്ച് 125 കിടക്കകളും അനുബന്ധ സാധനങ്ങളും വാങ്ങിനൽകി. സംസം ബേക്കറി ഉടമ അൻസറും റോട്ടറി ക്ലബും ചേർന്ന് 317 കിടക്കവിരികൾ, വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം ഏഴുപേർ വക ഓട്ടോമാറ്റിക് വാഷിങ്​ മെഷീൻ, വൃന്ദാവനം മനോജ് വക ഫ്രിഡ്ജ്, ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാൻ സ്വന്തംവീട് വിട്ടുനൽകി രാജകുമാരി സമീർ... കാരുണ്യം വറ്റാത്ത മനുഷ്യർ ഒന്നിച്ചുനിന്നതോടെ പ്രതിസന്ധിയെ അതിജീവിക്കാൻ കടയ്ക്കൽ ഒരുങ്ങുകയാണ്. പെരുന്നാൾ തലേന്ന് കോവിഡ് സെ​ൻററായി എ.എം.ജെ ഒാഡിറ്റോറിയം മാറുന്നതോടെ രോഗാതുരകാലത്തെ പെരുന്നാൾ അർഥവത്താകും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.