പിറന്നാള്‍ ദിവസം അണുനശീകരണ പ്രവര്‍ത്തനവുമായി സൂര്യ കൃഷ്ണയും നിഥിനും

പിറന്നാൾ ദിനത്തിൽ പൊതുയിടങ്ങളിൽ അണുനശീകരണം നടത്തി ദമ്പതികൾ

പാറശ്ശാല: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വന്നെത്തിയ പിറന്നാൾ ദിനം നാട്ടുകാർക്ക്​ പ്രയോജനമായവിധം വേറിട്ട രീതിയിൽ ആഘോഷിച്ച്​ ദമ്പതികൾ. മര്യാപുരം കൊച്ചോട്ടുക്കോണം മുക്കംപാല സ്വരലയത്തില്‍ നിഥിന്‍ (30), ഇദ്ദേഹത്തി​െൻറ ഭാര്യ സൂര്യ കൃഷ്ണ (26) എന്നിവരാണ് പിറന്നാൾ ദിനത്തിൽ അണുനശീകരണപ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്​.

സൂര്യ കൃഷ്ണയുടെ പിറന്നാളായിരുന്നു ഇന്നലെ. പുലര്‍ച്ച അഞ്ചുമുതല്‍ ദമ്പതികള്‍ മര്യാപുരം, കൊച്ചോട്ടുക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ശുചീകരണ^അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടർന്ന്​ ചെങ്കല്‍ പഞ്ചായത്ത് ഓഫിസ്, ഇലക്ട്രിസ്​റ്റി ഓഫിസ്, കൊല്ലയില്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

ദമ്പതികളുടെ മാതൃക നവമാധ്യമങ്ങളിലടക്കം ഏറെ പ്രശംസിക്കപ്പെട്ടു. ദമ്പതികള്‍ക്ക് പത്ത് മാസം പ്രായമുള്ള ആകൃതി എസ്. നിഥിന്‍ എന്ന മകളുണ്ട്. നിഥിന്‍ ചെങ്കല്‍ കോവിഡ് സെൻററിലെ ആംബുലന്‍സ് ​ഡ്രൈവറാണ്.

Tags:    
News Summary - The couple disinfected public place on their birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.