നിഡ്സ് സമരിറ്റന്‍സ് ടാസ്ക് ഫോഴ്സി​െൻറ നേതൃത്വത്തില്‍ നടക്കുന്ന സംസ്കാര ചടങ്ങ്

അമ്പതിലധികം സംസ്കാര ചടങ്ങുകള്‍; നിഡ്സ് സമരിറ്റന്‍സ് ടാസ്​ക്​ഫോഴ്സ് മാതൃക

നെയ്യാറ്റിന്‍കര: കോവിഡ്​ കാലത്ത്​ അമ്പതിലധികം സംസ്കാര ചടങ്ങുകള്‍ നടത്തി നിഡ്സ് സമരിറ്റന്‍സ് ടാസ്ഫോഴ്സ് മാതൃക. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലെ നെയ്യാറ്റിന്‍കര ഇൻറഗ്രല്‍ ​െഡവലപ്മെൻറ്​ സൊസൈറ്റിക്ക്​ (നിഡ്സ്) കീഴില്‍ ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആ​േൻറായുടെ നേതൃത്വത്തിലാണ് ടീം പ്രവര്‍ത്തനം സജീവമാക്കുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മൂന്നിനാണ്​ പ്രവർത്തനമാരംഭിച്ചത്​. കത്തോലിക്ക സഭയുടെ സൂമൂഹിക സംഘടനയായ കാരിത്താസ് ഇന്ത്യയുടെ കൈപിടിച്ചാണ് കേരളത്തിലെ 32 രൂപതകളും സമരിറ്റന്‍സ് ടാസ്ക് ​േഫാഴ്സിന് രൂപംനല്‍കിയത്. ​

നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 15 വൈദികരുള്‍പ്പെടെ 255 സന്നദ്ധ പ്രവര്‍ത്തകരുണ്ട്​. മോര്‍ച്ചറികളില്‍ നേരിട്ടെത്തി സ്വീകരിച്ച് മൃതസംസ്കാരം പൂര്‍ത്തിയാക്കുന്നതുവരെ എല്ലാം ഇവരാണ്​ കൈകാര്യം ചെയ്യുക.

നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. വിൻസെൻറ്​ സുമാവലി​െൻറ നേതൃത്വത്തില്‍ ആരംഭിച്ച സന്നദ്ധ സംഘടന നിഡ്സ് പ്രസിഡൻറും രൂപത വികാരി ജനറലുമായ മോണ്‍ ജി. ക്രിസ്തുദാസി​െൻറ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം സജ്ജമാക്കുന്നത്. കോഓഡിനേറ്റര്‍ ബിജു ആൻറണി.

Tags:    
News Summary - More than fifty funerals NIDS Samaritans Task Force Model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.