ആനാവൂർ നാരായണൻ നായർ കൊലപാതകം; 11 പ്രതികളും കുറ്റക്കാർ

നെയ്യാറ്റിൻകര: ആനാവൂർ നാരായണൻ നായർ കൊലപാതകക്കേസിൽ 11 പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻ കോടതി കണ്ടെത്തി.

ശിക്ഷ തിങ്കളാഴ്ച ഉച്ചക്ക് വിധിക്കും. 2013 നവംബർ അഞ്ചിനായിയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ നാരായണൻ നായരുടെ വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരായ മുഴുവൻ പ്രതികളും ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ്.

പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് വാദി ഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. ഒന്നാംപ്രതി രാജേഷ് ഉൾപ്പെടെയുള്ള നാല് മുഖ്യപ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് വാദം.

Tags:    
News Summary - Anavoor Narayanan Nair murder-All 11 accused are guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.