പ്രതിഷേധിച്ചു

തിരുവനന്തപുരം: സി.എസ്​.ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ ഭരണസമിതിയെ അകാരണമായി പിരിച്ചുവിട്ടെന്നാരോപിച്ച് ആക്​ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ പ്രതിഷേധിച്ചു. നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് ഭരണഘടനവിരുദ്ധമായി അഡ്മിനിസ്​േട്രറ്റിവ് കമ്മിറ്റി രൂപവത്​കരിച്ചിരിക്കയാണെന്ന്​ ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. സി.എസ്.​ഐ ഇടവകയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധത്തിന് ആക്​ഷൻ കൗൺസിൽ ഭാരവാഹികളായ ഡി. ലാൽ, ഡോ. പി.കെ. റോസ്​ബിറ്റ്, ഡി. സത്യജോസ്​, എം.എസ്​. അലക്സ്​, ഡൊണാൽഡ് ലാൽ, ജെ.ടി.പി ജോസ്​, ഡോ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.