സ്വീകരണചടങ്ങ്​

പാറശ്ശാല: പ്രേംനസീര്‍ എന്ന കലാകാര​ൻെറ സിനിമ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശാലമനസ്സ്​ ഇന്നത്തെ തലമുറ പിന്തുടരണമെന്ന് മിസോറം ഗവർണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. തൈക്കാട് ​െഗസ്​റ്റ്​ ഹൗസില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത് സമിതിയുടെ ഉപഹാരം രക്ഷാധികാരി കലാപ്രേമി ബഷീര്‍ നല്‍കി. സെക്രട്ടറി തെക്കന്‍ സ്​റ്റാര്‍ ബാദുഷ, പ്രസിഡൻറ്​ പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. suhirth samathiude upaharam ചിത്രം. സുഹൃത് സമിതിയുടെ ഉപഹാരം പി.എസ്. ശ്രീധരന്‍ പിള്ളക്ക്​ രക്ഷാധികാരി കലാപ്രേമി ബഷീര്‍ നല്‍കുന്നു. സെക്രട്ടറി തെക്കന്‍ സ്​റ്റാര്‍ ബാദുഷ, പ്രസിഡൻറ്​ പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.