കിണവൂരിൽ

കിണവൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസിലെ വിവിധ തലങ്ങളിലുള്ള ഭാരവാഹികൾ രാജി​െവച്ചു. വാർഡുതല സ്ഥാനാർഥി നിർണയസമിതി തീരുമാനിച്ച സ്ഥാനാർഥിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. ഷീജാ വർഗീസിനെയാണ് സമിതി സ്ഥാനാർഥിയായി നിർദേശിച്ചത്. എന്നാൽ ഡി.സി.സി നേതൃത്വം ത്രേസിയമ്മ തോമസിനെ സ്ഥാനർഥിയാക്കി. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്​ നാലാഞ്ചിറ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ പനയപ്പള്ളി ഹരി, കിണവൂർ വാർഡ് പ്രസിഡൻറ്​ സ്വാമിനാഥൻ, വിവിധ വാർഡ് ഭാരവാഹികൾ തുടങ്ങിയവർ ​ രാജി നൽകിയത്​. ഷീജ വർഗീസിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.