നിയമനം

കിളിമാനൂര്‍: പുളിമാത്ത്‌ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എൻ.എച്ച്.എം വേതനവ്യവസ്ഥയിൽ ഡോക്ടര്‍, സ്​റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നു. അംഗീകൃത കോഴ്‌സ്‌ നേടിയ ഉദ്യോഗാർഥികള്‍ 29ന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുടെ അസല്‍ പകര്‍പ്പുമായി പഞ്ചായത്തില്‍ അഭിമുഖത്തിനെത്തുക. അന്വേഷണങ്ങള്‍ക്ക്്​. ഫോണ്‍. 0472- 2861070. കൊലപാതക രാഷ്​ട്രീയത്തിനെതിരെ പ്രതിഷേധം കിളിമാനൂർ: വെഞ്ഞാറമൂട്ടിൽ കോൺ​ഗ്രസ് കൊലപാതകരാഷ്​ട്രീയത്തിൽ പ്രതിഷേധിച്ച് സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ബസ് സ്​റ്റാൻഡിൽ സത്യ​ഗ്രഹം സംഘടിപ്പിച്ചു. സത്യ​ഗ്രഹം സി.പി.എം ജില്ലാ കമ്മിറ്റി ​അംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയം​ഗം ജി. രാജു അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയം​ഗങ്ങളായ ജി. വിജയകുമാർ, കെ. സുഭാഷ്, ഡി. സ്മിത, ശ്രീജാ ഷൈജുദേവ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് തുടങ്ങിയവർ സംസാരിച്ചു. എസ്. ജയചന്ദ്രൻ സ്വാ​ഗതം പറഞ്ഞു. ചിത്രം: KMR Photo - 23-1 a കോൺ​ഗ്രസ് കൊലപാതകരാഷ്​ട്രീയത്തിൽ പ്രതിഷേധിച്ച് സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി നടത്തിയ സത്യ​ഗ്രഹം ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.