കോവളം

പൊലീസുകാർക്ക് കോവിഡ് : കോവളത്തെയും വിഴിഞ്ഞത്തെയും കോവിഡ് സോണുകളിൽ ജോലി ചെയ്തിരുന്ന പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. ഇതോടെ തീരദേശത്തെ കണ്ടെയ്‌ൻമൻെറ്​ സോണുകളിൽ ജോലിചെയ്യുന്ന പൊലീസുകാരും ഭീതിയിലായി. ഡ്യൂട്ടിക്കിടെ പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആൻറിജൻ പരിശോധനക്ക് വിധേയരായ നാലു പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവർക്കൊപ്പം ജോലിചെയ്തിരുന്നവരെ നിരീക്ഷണത്തിലാക്കി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ഡ്യൂട്ടി ചെയ്തിരുന്ന കല്ലയം സ്വദേശിയായ എ.ആർ ക്യാമ്പിലെ പൊലീസുകാരനും കോവളം പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസു കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരനെ വട്ടിയൂർക്കാവിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാരെ ഐ.എം.ജിയിലെ ചികിത്സാ കേന്ദ്രത്തിലുമാക്കി. വിഴിഞ്ഞം ഫയർഫോഴ്സ് എത്തി പൊലീസ് സ്‌റ്റേഷനും പരിസരവും അണുമുക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.