തിരുവനന്തപുരം

സര്‍ക്കാര്‍ മേഖലയിൽ സംസ്ഥാനത്തെ ആദ്യ ഡൻെറല്‍ ലബോറട്ടറി പുലയനാർകോട്ടയിൽ; ഉദ്ഘാടനം ഇന്ന്​ : പുലയനാർകോട്ടയിൽ ആരംഭിച്ച സര്‍ക്കാര്‍ മേഖലയിൽ കേരളത്തിലെ ആദ്യ ഡൻെറല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം 25ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈനിൽ നിർവഹിക്കും. ലബോറട്ടറിക്കുവേണ്ടി സർക്കാർ അനുവദിച്ച പത്ത്​ പുതിയ തസ്തികകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. 1.30 കോടി രൂപയാണ് ലാബിനായി വിനിയോഗിച്ചത്. ഡൻെറല്‍ മെക്കാനിക് ഗ്രേഡ്-1ല്‍ ഒരു തസ്തികയും ഡൻെറല്‍ മെക്കാനിക് ഗ്രേഡ്-2ല്‍ 5 തസ്തികകളും കാഷ്വല്‍ സ്വീപ്പര്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ രണ്ടുവീതം തസ്തികകളുമാണ് ലബോറട്ടറിയിലേക്ക് അനുവദിച്ചിട്ടുള്ളത്. ഡൻെറല്‍ കോളജിലെ കണ്‍സര്‍വേറ്റീവ് ഡൻെറിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡൻെറല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. കൃത്രിമ പല്ല് നിർമാണം പൂർണമായും പുതിയ ലാബിൽ ചെയ്യാനാകും. നിലവില്‍ ഡൻെറല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയ ലാബ് വര്‍ക്കുകള്‍ പൂര്‍ണമായും സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. നിർധനരായ രോഗികൾക്ക് ഈ ചികിത്സകൾ ഡൻെറൽ ലാബിലൂടെ പൂര്‍ണമായും സൗജന്യമായി ലഭ്യമാകും. ചിത്രം: dental lab.jpg പുലയനാർകോട്ടയിൽ പ്രവർത്തനസജ്ജമായ ഡൻെറൽ ലബോറട്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.