ആറ്റിങ്ങൽ

: ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് 7500 രൂപ വീതം നൽകുക, മുഴുവൻ പാവപ്പെട്ടവർക്കും പ്രതിമാസം 10 കിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും കുടുംബവും പങ്കെടുത്തു. ചിറയിൻകീഴ് ആൽത്തറമൂടിലെ ആനന്ദ് ഭവനിൽ ​െവച്ച് ആനത്തലവട്ടം ആനന്ദനും ഭാര്യ ലൈല ആനന്ദും മകൻ ജീവാ ആനന്ദും പ്ലക്കാർഡുകളും ചുവന്ന കൊടിയും ​െവച്ച് സമരത്തിൽ പങ്കാളികളായി. attingal cpm Caption : ചിറയിൻകീഴ് ആൽത്തറമൂടിലെ ആനന്ദ് ഭവനിൽ ​െവച്ച് ആനത്തലവട്ടം ആനന്ദനും ഭാര്യ ലൈല ആനന്ദും മകൻ ജീവാ ആനന്ദും പ്ലക്കാർഡുകളും ചുവന്ന കൊടിയുമായി സമരത്തിൽ പങ്കെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.