ചുമതലയേറ്റു

തിരുവനന്തപുരം: ആക്കുളം ദക്ഷിണ വായുസേനാ ആസ്ഥാനത്ത് സീനിയർ എയർ സ്​റ്റാഫ് ഒാഫിസറായി എയർ മാർഷൽ ജെ. ചലപതി ചുമതലയേറ്റു. 1983 ഡിസംബർ 22ാം തീയതി ഭാരതീയ വായുസേനയിൽ കമീഷൻ ചെയ്ത എയർമാർഷൽ ചലപതി മികച്ച ഫ്ളയിങ്​ പരിശീലകനും വിമാനങ്ങളുടെ പരീക്ഷണപറക്കലിൽ വിദഗ്​ധനായ വൈമാനികനുമാണ്. ഇവിടെ ചുമതലയേൽക്കുന്നതിന് മുമ്പ്​ അദ്ദേഹം എയർഫോഴ്സ്​ അക്കാദമി കമാൻഡൻറ് ആയിരുന്നു. എയർമാർഷൽ ചലപതിക്ക് രാഷ്​ട്രപതിയുടെ വിശിഷ്​ടസേവാ മെഡൽ ബഹുമതി ലഭിച്ചിട്ടുണ്ട്. Photo: Air Marshal Chalapati, SASO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.