Posted On
date_range Updated On
date_range യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു
നെടുമങ്ങാട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു. വെള്ളനാട് വെളിയന്നൂർ രാജു ഭവനിൽ വെൽഡിങ് ജോലിക്കാരനായ ആർ. രാഹുലിനാണ്(23) വെട്ടേറ്റത്.
അരുവിക്കര കാച്ചാണി ഹൈസ്കൂൾ ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 9.30ഓടെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഗോകുൽ, സച്ചിൻ, ആഷിക്ക് എന്നീ യുവാക്കൾ രാഹുലിനെ ആക്രമിച്ചത്.
ഇരുകൈകളിലും വെട്ടേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.