പൊന്മുടി റോഡിലൂടെ നീങ്ങുന്ന കാട്ടാന
Posted On
date_range Updated On
date_range പൊന്മുടിയിൽ കാട്ടാനയിറങ്ങി
നെടുമങ്ങാട്: പൊന്മുടിയിൽ വീണ്ടും കാട്ടാനയിറങ്ങി. പൊന്മുടി റോഡിൽ മൂന്നാമത്തെ ഹെയർപിൻ വളവിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആനയെ കണ്ടത്.
കഴിഞ്ഞ കുറച്ചു നാളുകളായി പൊന്മുടി റോഡിൽ കാട്ടാന ഇറങ്ങുന്നത് പതിവായി. പൊന്മുടിയിലേക്കുള്ള സഞ്ചാരികളെ തടഞ്ഞതോടെ ഇവിടേക്കുള്ള വാഹന ഗതാഗതം വളരെ കുറവായതും റോഡ് വിജനമായതുമാണ് റോഡിലേക്ക് ആനയിറങ്ങാൻ കാരണം. കഴിഞ്ഞ ആഴ്ച പൊന്മുടിയിലേക്കുള്ള വൈദ്യുതി പോസ്റ്റുകൾ കാട്ടാന തകർത്തിരുന്നു. ഒന്നര ദിവസത്തോളം പൊന്മുടിയിലേക്കുള്ള വൈദ്യുതി മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.