Posted On
date_range Updated On
date_range പടക്കമെറിഞ്ഞ് യുവാവിനെ വെട്ടി പരിക്കേൽപിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു
നെടുമങ്ങാട്: പടക്കമെറിഞ്ഞ് ഭീകരാന്തറീക്ഷം സൃഷ്ടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിലെ രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി 10 മണിയോടെ വട്ടിയൂർക്കാവ് കാച്ചാണിയിലായിരുന്നു സംഭവം. വെള്ളനാട് വെളിയന്നൂർ രാജു ഭവനിൽ വെൽഡിങ് ജോലിക്കാരനായ ആർ. രാഹുൽ (23) ആണ് അക്രമത്തിന് ഇരയായത്.
കാച്ചാണി സ്വദേശി സചിൻ, വട്ടിയൂർക്കാവ് സ്വദേശി ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ആയൂരിലുള്ള സചിൻെറ ബന്ധുവീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. മറ്റൊരു പ്രതിയായ നെട്ട സ്വദേശി ആഷിഖിനെ പിടികൂടാനുണ്ട്. ക്രിസ്മസ് രാത്രി മദ്യപിച്ച് ഫോണിലൂടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കാച്ചാണിയിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി രാഹുലിൻെറ കൈയ്യിൽ വെട്ടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.