Posted On
date_range Updated On
date_range ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ
നെടുമങ്ങാട്: തുമ്പ വി.എസ്.എസ്.സിയിലും വലിയമല ഐ.എസ്.ആർ.ഒയിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.
ശ്രീകാര്യം ഇടവക്കോട് മൂലയിൽ സി.എസ് ഭവനിൽ സന്തോഷ് കുമാർ(52), സഹായിയും ബന്ധുവുമായ ഇടവക്കോട് സ്വദേശിനി സുജിത(34) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കുറുപുഴ പച്ചമല അനിൽകുമാറിനെ(42) മൂന്നുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇയാൾക്ക് ലഭിച്ചിരുന്ന ഒരു കോടിയോളം രൂപ സുജിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ജോലി ലഭിക്കാതെ വന്നപ്പോൾ പരാതിയുമായി എത്തിയ ചിലർക്ക് ഇവർ പണം തിരികെ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.