പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: മോഷണക്കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെട്ട ഹൗസിങ് ബോർഡ് ജങ്ഷന് സമീപം മുഹമ്മദ് ഷഫീഖിന് വീട് നിർമിക്കാനായി കോൺട്രാക്ടർ ഷിബു താൽക്കാലികമായി നിർമിച്ച ഷെഡിൽ സൂക്ഷിച്ച പണി സാധനങ്ങളും ഇരുമ്പുകമ്പികളും മോഷ്ടിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്.
ചക്കിപ്പാറ രാജ്ഭവനിൽനിന്നും നെടുമങ്ങാട് പരിയാരം പറക്കോണം തടത്തരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഷമീർ (24), വഴുതക്കാട് ക്രസ്റ്റൺ റോഡ് ടി.സി 11/312ൽ നിന്നും പറക്കോണം തടത്തരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ഈസ നാസർ(23) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.