പൊലീസിനെ കണ്ട് ഓടിയ ജില്ല പഞ്ചായത്തംഗം കുളത്തിൽ വീണു
നെടുമങ്ങാട്: പൊലീസിനെ കണ്ട് ഓടിയ ജില്ല പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തി. ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ അംഗമാണ്. ശശിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വൈകി കോട്ടവിളയിലെ കുളത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട്, വെള്ളനാട് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ രക്ത സമ്മർദത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ ആര്യനാട് പൊലീസിന്റെ ജീപ്പ് നിൽക്കുന്നതു കണ്ടതെന്ന് ശശി പറഞ്ഞു.
രണ്ട് വാറന്‍റ് ഉള്ളതിനാൽ തന്നെ പിടികൂടാനാണ് പൊലീസ് വരുന്നതെന്ന് കരുതി സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടി. പിന്നീട്, സമീപത്തെ ഒരു വീട്ടിലെത്തി. തിരികെ വരുന്നതിനിടെ, രക്ത സമ്മർദത്തിൽ വ്യത്യാസമുണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തിൽ വീണതായി ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.