Posted On
date_range Updated On
date_range പീഡനക്കേസിൽ പ്രതിയായ സി.ഐയുടെ ഭാര്യക്കും മകൾക്കുമെതിരെ കേസ്
നെടുമങ്ങാട്: പീഡനക്കേസിൽ പ്രതിയായ കൊച്ചി കൺട്രോൾ റൂം മുൻ സി.ഐ എ.വി. സൈജുവിന്റെ ഭാര്യക്കും മകൾക്കുമെതിരെ ഇരയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് നെടുമങ്ങാട് െപാലീസ് കേസെടുത്തു. പരാതി പറയാൻ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ യുവതിയെ സി.ഐയുടെ വീട്ടിൽ െവച്ച് ഭാര്യയും മകളും ചേർന്ന് മർദിച്ചത്.
കഴിഞ്ഞമാസം 28ന് രാത്രി 8.30ന് ആയിരുന്നു സംഭവം. 29ന് നെടുമങ്ങാട് പൊലീസ് യുവതിയുടെ പരാതിയിൽ സി.ഐക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സി.ഐയുടെ മകളെ ഉപദ്രവിച്ച കേസിൽ പീഡനത്തിന് ഇരയായ യുവതിക്കും ഭർത്താവിനുമെതിരെയും െപാലീസ് കേസ് എടുത്തിരുന്നു.
സി.ഐക്കെതിരെ കേസെടുത്തതോടെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ െപാലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.