ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം
Posted On
date_range Updated On
date_range പഴകിയ ഭക്ഷണം പിടിച്ചു; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ്
നെടുമങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. പതിനൊന്നാം കല്ലിൽ പ്രവർത്തിക്കുന്ന കിച്ചൻ സൽകാര, ഡീലക്സ് ഹോട്ടൽ എന്നിവ പൂട്ടാനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ഹോട്ടലുകളിൽനിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരോധിച്ച പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.