ഷണ്മുഖൻ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: പ്രതി പിടിയിൽ
നെടുമങ്ങാട്: കരകുളം എട്ടാം കല്ല്, പാലത്തിനു സമീപം കഞ്ചാവ് കച്ചവടം നടത്തി വന്ന കരകുളം ഊളൻകുന്ന് പുത്തൻ വീട്ടിൽ ഷണ്മുഖനെ (68-കുഞ്ഞൻ ) പൊലീസ് പിടികൂടി. 200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽപന നടത്തിവന്നത്. നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്. എച്ച്.ഒ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്, റോജോമോൻ, ഷിബു, എ.എസ്.ഐ സജു, എസ്.സി.പി. ഒ സതികുമാർ, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.