Posted On
date_range Updated On
date_range സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷനിലും പരിസരത്തും ബൈക്കിൽ ചുറ്റി നടന്ന് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ.
പാറശാല ഇടയ്ക്കോട് മാലിക്കോട് തട്ടാംവിളാകം വീട്ടിൽ എസ്. വിഷ്ണു(21), കൊല്ലം ജവഹർ ജം നിൽ സജീർ മൻസിലിൽ റ്റി മുഹമ്മദ് താരിക്ക്(23) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിലെ പ്രതിയാണ് മുഹമ്മദ് താരിക്ക് എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.