നെടുമങ്ങാട് -വെമ്പായം റോഡിന്‍റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Posted On
date_range Updated On
date_range റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
നെടുമങ്ങാട് :നെടുമങ്ങാട് -വെമ്പായം റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. റോഡിൻറെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്നും മന്ദഗതിയിൽ നടത്തിവരുന്ന നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി യാത്രക്കാരെ ദുരിത കയത്തിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് പ്രസിഡൻറ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു.സമരപരിപാടിക്ക് യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ് അഡ്വ . അബിൻ ഷീരജ് നാരായൺ , യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ രാജ്, സനൽ, സുജിത്ത്, സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.