നെടുമങ്ങാട്: അരുവിക്കര മുള്ളിലവിൻമൂട് അറുമാൻകോട്ടുകോണത്ത് വീട് വാടകക്കെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാലു മാസത്തോളം താമസിക്കുകയായിരുന്ന കൊല്ലം സ്വദേശിയായ യുവാവും ബന്ധുവും പെൺകുട്ടിയുടെ മാതാവും പിടിയിൽ.
കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്റകം മാളികയിൽ എസ്. അമീർ (25), കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ എം. സൈദലി (22), പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
അമീറും പെൺകുട്ടിയും ഭാര്യാഭർത്താക്കന്മാരായി കഴിയുകയായിരുന്നു. അമീർ കൊല്ലത്ത് പിടിച്ചുപറി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. സെയ്ദലിയും പിടിച്ചുപറി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി വീട് വാടകക്കെടുത്ത് താമസിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി എസ്.പി ഡോ. ദിവ്യ ഗോപിനാഥന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി രാസിത്ത്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ ഡി. ഷിബുകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നായിരുന്നു ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.