Posted On
date_range Updated On
date_range മഞ്ച ഗവ. വി.എച്ച്.എസ്.എസ്; ഇനി പെൺകുട്ടികൾക്കും പ്രവേശനം -മന്ത്രി ജി.ആർ. അനിൽ
നെടുമങ്ങാട്: 2024-25 അധ്യയനവർഷം മുതൽ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ പെൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്തരവ് കഴിഞ്ഞദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിലൂടെ പ്രദേശത്തെ കൂടുതൽ വിദ്യർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.