Posted On
date_range Updated On
date_range മാനന്തവാടി ബസ് നെടുമങ്ങാട് വഴി
നെടുമങ്ങാട്: തിരുവനന്തപുരത്ത് നിന്ന് നേരേത്ത സർവിസ് നടത്തിയിരുന്ന വയനാട് ബസ് ഇനിമുതൽ നെടുമങ്ങാട് പാലോട് വഴി മാനന്തവാടിയിലേക്ക് പോകും. തിരുവനന്തപുരം മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് എന്ന് പേരിട്ട ബസ് കഴിഞ്ഞദിവസം മുതൽ ഓടിത്തുടങ്ങി.
നെടുമങ്ങാട്, പാലോട്, തെന്മല, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, ഷൊർണൂർ, താമരശ്ശേരി അടിവാരം, കൽപറ്റ, പടിഞ്ഞാറത്തറ വഴിയാണ് യാത്ര. തിരുവനന്തപുരത്തുനിന്ന് പുലർച്ച നാലിന് ബസ് പുറപ്പെടും. മാനന്തവാടിയിൽനിന്ന് പുലർച്ച 4.50ന് പുറപ്പെടുന്ന ബസ് രാത്രി 7.55ന് തിരുവനന്തപുരത്ത് എത്തും. വിവരങ്ങൾക്ക്: 04722812235
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.