അനധികൃത വിദേശ മദ്യ വില്പന ഒരാൾ പിടിയിൽ

നെടുമങ്ങാട് :ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിൽ ഒരാൾ അറസ്റ്റിൽ.എക്സൈസ്  അഴീക്കോട്  ഭാഗത്ത് നടത്തിയ  പരിശോധനയിൽ ബൈക്കിൽ ഇരുപത്തിരണ്ട ര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം  കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അഴീക്കോട് ജംഗ്ഷന് സമീപം  പാക്ക് ഷിബു എന്ന് വിളിക്കുന്ന സജികുമാറിനെയാണ് നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .

എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സ്വരൂപ്‌ പ്രിവൻ്റീവ് ഓഫീസർമാരായ റെജികുമാർ,നാസറുദ്ദീൻ,സിവിൽ എക്സൈസ് ഓഫീസർമാരായ മിലാദ്,നജിമുദീൻ, ഷജീർ, ഷജിം, ശ്രീകേഷ്,ശ്രീകാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. ഫോട്ടോ -പാക്ക് ഷിബു 

Tags:    
News Summary - Man arrested for selling illegal foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.