രാജേഷ് കുമാർ

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത പ്രതി പിടിയിൽ

നെടുമങ്ങാട്‌ : മാനസികപ്രശ്നങ്ങളുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. ആനാട് തീർത്തങ്കര പാർവതി ഭവനിൽ ബൈജു എന്ന് വിളിക്കുന്ന രാജേഷ് കുമാർ(43)ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 27ന് രാത്രി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി രാജേഷിന്റെ വീട്ടിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശഷം ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for raping lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.