രഞ്ജിത്ചന്ദ്രൻ
നെടുമങ്ങാട്: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പേട്ട പാൽക്കുളങ്ങര മാനവ നഗർ ടി.സി-36/348, ഹൗസ് നമ്പർ.143 താരാ നിവാസിൽ രഞ്ജിത്ചന്ദ്രനെ (39) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ സൈറ്റിൽ ജോലിക്കായി രജിസ്റ്റർ ചെയ്തിരുന്ന ഭർതൃമതിയായ യുവതിയാണ് പീഡനത്തിനിരയായത്. അംബുജ ഹോംസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജരായ ഹരിലാലാണെന്നും പി.എയായി ജോലി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിൽ ഭർത്താവില്ലാത്ത സമയം അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
നഗ്ന ഫോട്ടോ പകർത്തുകയും കൊല്ലുമെന്നും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ് പി.എസ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ, പൊലീസുകാരായ സനൽരാജ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.