നെടുമങ്ങാട്: ആഭ്യന്തരവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യത്തെ അമിനിറ്റി സെൻററിന് വിതുര ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ തറക്കല്ലിട്ടു.
കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് അമിനിറ്റി സെൻറർ നിർമിക്കുന്നത്. ഓഫിസ് മുറി, ലൈബ്രറി, കുട്ടികൾക്കുള്ള വിശ്രമമുറി, ശുചിമുറി എന്നിവ ഉൾപ്പെടുത്തിയാണ് അമിനിറ്റി സെൻറർ നിർമിക്കുന്നത്.
സംസ്ഥാനത്ത് നിരവധി മാതൃക പ്രവർത്തനങ്ങൾ നടപ്പാക്കിയ എസ്. പി.സി യൂനിറ്റുകളിൽ ഒന്നാണ് വിതുര സ്കൂളിലേത്.
2012ൽ വിതുര സ്കൂളിൽ ആരംഭിച്ച യൂനിറ്റിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിതുര സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിക്കുള്ള അംഗീകാരമാണ് പുതിയ അമിനിറ്റി സെൻററെന്ന് എം.എൽ.എ പറഞ്ഞു.
പദ്ധതിക്ക് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കാനായി നേരത്തെയും എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ അമിനിറ്റി സെൻററിന് തറക്കല്ലിട്ടു. ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.