തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി എല്ലാ പദ്ധതികളും സാമൂഹിക അവലോകനം പൂര്‍ത്തിയാക്കിയ തദ്ദേശസ്ഥാപനമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിർവഹിച്ചു. ജൈവഗ്രാമം, കിള്ളിയാര്‍ മിഷന് ഉൾപ്പെടെ 35 പദ്ധതികളാണ് സാമൂഹിക അവലോകനത്തിന് വിധേയമാക്കിയത്.
10 സംഘങ്ങളുടെ നേതൃത്വത്തില്‍ മേഖലാടിസ്ഥാനത്തിലാണ് സാമൂഹിക അവലോകനം നടന്നത്. ജനകീയസഭ ചേര്‍ന്നും നേരിട്ട് ഗുണഭോക്താക്കളുമായി സംവദിച്ചും ആറുമാസം കൊണ്ടാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.നൂറിലധികം സന്നദ്ധപ്രവര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബറില്‍ നടന്ന ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് സഭയില്‍ അവതരിപ്പിച്ചിരുന്നു.
ചര്‍ച്ചകള്‍ നടത്തി കരട് റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതിനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളില്‍ കണ്ട കുറവുകള്‍ കൃത്യസമയത്ത് പരിഹരിച്ചും മാതൃകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.