രവി ശങ്കർ
പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്
നെടുമങ്ങാട്: സാമ്പത്തിക തട്ടിപ്പിൽ പൊലീസുകാരനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസുകാരൻ രവി ശങ്കറിനെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. പാങ്ങോട് ഭരതന്നൂരിൽ താമസക്കാരനായ പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി പല തവണകളായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നു കാട്ടി നെടുമങ്ങാട് പഴകുറ്റി ഉളിയൂർ ഭവനിൽ ബി. മുരളീധരൻ നൽകിയ പരാതിയിലാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്ന് ഷെയർ മാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തെന്ന് പരാതിയിൽ പറയുന്നു.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ അവധിയിൽ പോയ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിച്ച വിവരം. മറ്റൊരു പരാതിയിൽ പാങ്ങോട് പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.