ജില്ല ആശുപത്രിയില്‍ ജീവനക്കാരികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്
നെടുമങ്ങാട്: ജില്ല ആശുപത്രിയില്‍ ജീവനക്കാരികള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരിക്ക്. പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. ക്ലീനിങ് വിഭാഗത്തിലെ ജീവനക്കാരികളായ മിനി, ഹസീന എന്നിവര്‍ തമ്മിലാണ് അടിയായത്. കഴിഞ്ഞ കുറേദിവസമായി ക്ലീനിങ് തൊഴിലാളികള്‍ തമ്മില്‍ ആശുപത്രിയില്‍ നിരന്തരം വാക്കേറ്റവും അസഭ്യംപറച്ചിലും പതിവായിരുന്നു. ഞായറാഴ്ച രാവിലെ ഇക്കാര്യങ്ങള്‍ ചോദിക്കാനും പറഞ്ഞുവിലക്കാനുമായി മിനിയുടെ ഭര്‍ത്താവും സ്ഥലത്തെത്തിയിരുന്നു.
ഇയാള്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിനിടയില്‍ മിനി ഹസീനയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പരസ്പരം അടിയായി. ഇരുവര്‍ക്കും പരിക്കേറ്റു. ഇതുസംബന്ധിച്ച് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്.ഐ സുനില്‍ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.