Posted On
date_range Updated On
date_range പീഡനക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള സി.ഐക്കെതിരെ വീണ്ടും പീഡന പരാതി
നെടുമങ്ങാട്: പീഡനക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള എറണാകുളം കൺട്രോൾ റൂം സി.ഐ സൈജുവിനെതിരെ വീണ്ടും പീഡന പരാതി. കുടുംബസുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
നെടുമങ്ങാട് സ്വദേശിയായ യുവതി ചൊവ്വാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. സി.ഐ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ യുവതിക്കും അവരുടെ ഭർത്താവിനുമെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു. സി.ഐയുടെ മകളെ വീട്ടിലെത്തി ഉപദ്രവിച്ചെന്നാണ് ഇരുവർക്കുമെതിരായ കേസ്.
മലയിൽകീഴ് പൊലീസ് ഇൻസ്പെക്ടറായിരുന്നപ്പോൾ വനിത ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലാണ് സൈജു മുമ്പ് പ്രതിയായത്. കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സൈജുവിനെതിരെ വകുപ്പുതല നടപടി ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.