നന്ദു
Posted On
date_range Updated On
date_range ചാരായം വാറ്റിയ കേസിൽ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: വീട്ടിൽ ചാരായം വാറ്റി വിൽപനക്കായി സൂക്ഷിച്ചിരുന്ന യുവാവ് അറസ്റ്റിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ നന്ദു എന്ന ഷാജിയെയാണ് (38) നെടുമങ്ങാട് എക്സൈസ് സി.ഐ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപനക്കായി കന്നാസിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായവും വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 230 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായി സി.ഐ അറിയിച്ചു. പെയിന്റിങ് തൊഴിലാളിയായ ഷാജി ജോലിയില്ലാതെ വന്നപ്പോഴായിരുന്നു ഓണം പ്രമാണിച്ച് ചാരായം വാറ്റ് തുടങ്ങിയതെന്നും സി.ഐ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.