MSUT നേതൃസംഗമം

തിരുവനന്തപുരം: എസ്.ഐ.ഒ ജില്ലയിലെ 2022 കാലയളവിലെ നേതൃസംഗമം സ്റ്റാച്യു കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ്‌ എസ്. അമീൻ ഉദ്ഘാടനം ​ചെയ്​തു. എസ്.ഐ.ഒ കേരളയുടെ 2022 ലെ പോളിസി പ്രോഗ്രാം സംസ്ഥാന സെക്രട്ടറി റഷാദ് വി.പി വിശദീകരിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്റ് നൂർഷാ വർക്കല അധ്യക്ഷതവഹിച്ച പരിപാടിയിൽ ജില്ല ഓർഗനൈസിങ്​ സെക്രട്ടറി ഖലീൽ അബ്‌റാർ സ്വാഗതം പറഞ്ഞു. വകുപ്പ് കൺവീനർമാരായ മുഹമ്മദ് വിദാദ്, മുഹമ്മദ് റിയാസ്, യു. ജസീം, അബ്ദുല്ല എഫ്.എം, ഷഹീൻ പാച്ചല്ലൂർ, അർഷദ് ബിൻ ഹുസൈൻ, ഫായിസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ജില്ല വൈസ് പ്രസിഡന്റ്‌ ഫാസിൽ പൂവാർ സമാപനം നിർവഹിച്ചു. സംസ്ഥാന സംഘടന സമിതിയംഗം നജീബ് പാലോട് നന്ദി പറഞ്ഞു. ചിത്രം -SIO എസ്.ഐ.ഒ തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച നേതൃസംഗമത്തിൽ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.