Posted On
date_range Updated On
date_range മാധ്യമം വാര്‍ത്ത തുണയായി; കാഞ്ഞിരംപാറ ജങ്ഷനിലെ വന്‍ ഗര്‍ത്തം നികത്തി
വട്ടിയൂര്‍ക്കാവ്: മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഫലം കണ്ടു; കാഞ്ഞിരംപാറ ജങ്ഷനിലെ ഷിവോദയ ആശുപത്രിക്ക് എതിര്‍വശത്തായി നടുറോഡില്‍ രൂപപ്പെട്ട അപകടക്കുഴിയാണ് അധികൃതര്‍ ഇടപെട്ട് നികത്തിയത്. റോഡിന് മധ്യഭാഗത്തായി ഏകദേശം ഒന്നര മീറ്റര്‍ നീളത്തിലും ഒരുമീറ്ററോളം വീതിയിലും രൂപപ്പെട്ട കുഴിയില്‍ ദിനംപ്രതി നിരവധി അപകടങ്ങളാണ് സംഭവിച്ചിരുന്നത്.
അപകടങ്ങള്‍ സംഭവിച്ചതില്‍ ഏറെയും ഇരുചക്ര വാഹനയാത്രികരായിരുന്നു. മാധ്യമത്തില്‍ വാര്‍ത്ത വന്നതോടെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടര്‍ന്ന് ആദ്യം വാട്ടര്‍ അതോറിട്ടി അധികൃതര്‍ എത്തി പൊട്ടിയ പൈപ്പ് ലൈന്‍ ശരിയാക്കുകയും തുടര്‍ന്ന് വെളളിയാഴ്ച പി.ഡബ്ല്യൂ.ഡി വിഭാഗം എത്തി റോഡിലെ വന്‍ കുഴി ടാര്‍ ചെയ്ത് അടക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.