local lead -^681 പേർക്കുകൂടി കോവിഡ്

local lead --681 പേർക്കുകൂടി കോവിഡ് * 11 മരണം, 469 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം: ജില്ലയിൽ 681 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ജില്ലിയിൽ 11 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. തലസ്ഥാനത്ത് സമരങ്ങളെന്ന പേരിൽ ആൾക്കൂട്ടം സൃഷ്​ടിക്കുന്നത് കോവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തു​െന്നന്ന്​ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആൾക്കൂട്ടം ഒഴിവാക്കേണ്ടതുണ്ട്. അക്രമസക്തമായ ആൾക്കൂട്ട സമരങ്ങൾ വൈറസി​ൻെറ വ്യാപനത്തിന് കാരണമാകു​െന്നന്നും അദ്ദേഹം സൂചിപ്പിച്ചു. 11ന് മരിച്ച കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), 13ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മദാസന്‍ (67), വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), 16ന് മരിച്ച അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), 18ന് മരിച്ച കരിമടം കോളനി സ്വദേശി സെയ്ദാലി (30), 19ന് മരിച്ച പാറശ്ശാല സ്വദേശിനി പ്രീജി (38), വള്ളക്കടവ് സ്വദേശി ഷമീര്‍ (38), പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), 20ന് മരിച്ച പെരുങ്കുഴി സ്വദേശി അപ്പു (70), ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), 21ന് മരിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരുടെ മരണരാണ് ആലപ്പുഴയിലെ എൻ.ഐ.വി പരിശോധനക്കുശേഷം കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 469 പേര്‍ രോഗമുക്തി നേടി. ഇതില്‍ 526 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ജില്ലയില്‍ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 290 പേര്‍ സ്ത്രീകളും 391 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിന്​ താഴെയുള്ള 65 പേരും 60 വയസ്സിന്​ മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,071 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,011 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,693 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 2,413 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കോവിഡ് പോസിറ്റീവായ 20 ഗര്‍ഭിണികളും 22 കുട്ടികളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. ജില്ലയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യാപനത്തി​ൻെറ തോത് തലസ്ഥാന ജില്ലയിൽ ഗണ്യമായി കൂടിയിരിക്കുന്നു. രോഗ ലക്ഷണമില്ലാത്തവരിലൂടെയാണ് രോഗവ്യാപനം നടക്കുന്നതെന്നും വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.