local lead -ചൊവ്വാഴ്ച 297 പേർക്കുകൂടി കോവിഡ്; മൂന്ന് മരണം

സമ്പർക്കം വഴി 279 പേർക്ക് ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമൻെറ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണം തിരുവനന്തപുരം: ചൊവ്വാഴ്ച 297 പേർക്കുകൂടി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. സമ്പർത്തിലൂടെയാണ് 279 പേർക്ക് കോവിഡ് വ്യാപിച്ചത്. ജില്ലയിൽ മൂന്ന് മരണങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു. വർക്കല സ്വദേശി ചെല്ലയ്യൻ (68), വെള്ളനാട് സ്വദേശി പ്രേമ (52), വലിയതുറ മണിയൻ (68) എന്നിവരുടെ മരണത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമൻെറ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ജനം മുൻകൈയെടുത്തിട്ടുണ്ട്. ഈ മാതൃക ജനമൈത്രി പൊലീസി​ൻെറ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. രോഗവ്യാപനം വർധിക്കുന്ന ജില്ലയിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ ജയിലിലെ ഒരു തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റിമാൻഡ് പ്രതികൾക്ക് വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രം മാറ്റണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷ ഒരുക്കാൻ സാധിക്കാത്ത ആശുപത്രിയിൽനിന്ന്​ പ്രതികൾ രക്ഷപ്പെടുന്നതിനെ തുടര്‍ന്നാണ് ആവശ്യം. പകരം ആറ് സ്ഥലങ്ങൾ നിർദേശിച്ച് കൊണ്ട് ജയിൽവകുപ്പ് കലക്ടർക്ക് കത്ത് നൽകി. ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 886 പേര്‍ രോഗനിരീക്ഷണത്തിലായി. 401 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,684 പേര്‍ വീടുകളിലും 731പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ചൊവ്വാഴ്ച രോഗലക്ഷണങ്ങളുമായി 360 പേരെ പ്രവേശിപ്പിച്ചു. 480 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 2,955 പേര്‍ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 389 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ചൊവ്വാഴ്ച 599 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 731 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ -19,370 വീടുകളില്‍ നിരീക്ഷണത്തിലുള്ളവർ -15,684 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ -2,955 കോവിഡ് കെയര്‍ സൻെററുകളിലുള്ളവർ -731

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.